കോന്നി : സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഒൻപതാം വാർഷിക പൊതുയോഗവും അവാർഡു വിതരണവും ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ നിർവഹിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കും വായ്പയെടുത്തു കൃത്യമായി തിരിച്ചടച്ചവരിൽ നിന്ന് തിരഞ്ഞെടുത്തവർക്കും ക്യാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കടയ്ക്കൽ പ്രകാശ്, ഭരണസമിതി അംഗങ്ങളായ ശശിധരൻ നായർ കോതകത്ത് ,ജി.സലീം, ഐവാൻ വകയാർ, മനോജ് മുറിഞ്ഞകൽ, കെ.ആർ പ്രമോദ് ,ഗോപാലകൃഷ്ണൻ നായർ, അശോക് കുമാർ, സുശീല അജി, നിർമ്മലാ റജി സെക്രട്ടറി ജേക്കബ് സഖറിയാ എന്നിവർ സംസാരിച്ചു.