
പത്തനംതിട്ട : സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ സംവരണം നാല് ശതമാനം അടിസ്ഥാനത്തിൽ പൂർണമായി നടപ്പിലാക്കണമെന്ന് ഡിഫറന്റ്ലി എബിൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡി എ പി സി ) ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അച്ചൻകുഞ്ഞ് തിരുവല്ല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മത്തായി തോമസ് മണ്ണടിശാല, സജി കലഞ്ഞൂർ, റോസമ്മ വർഗീസ്, ജയകുമാർ കോഴഞ്ചേരി, വിത്സൻ മല്ലശേരി, ജിബിൻ പ്രമാടം, അജീഷ് കോന്നി, രതീഷ് തിരുവല്ല, ലൈല ബീവി എന്നിവർ സംസാരിച്ചു.