അടൂർ : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ഹൃദയാരോഗ്യ പരിശോധന ക്യാമ്പ് നടത്തുന്നു. നാടിന് നല്ല ഹൃദയം ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ കൺസൾട്ടേഷനും ഇ.സി.ജിയും സൗജന്യമാണ്. എക്കോ,
ടി എം ടി തുടങ്ങിയ പരിശോധനകൾക്കും ഹൃദയാരോഗ്യമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന ലാബ് പരിശോധനകളായ
എച്ച്.ബി, സോഡിയം ക്രിയാറ്റിൻ ആൻഡ് പൊട്ടാസ്യം, എ.സ്.ടി, എ.എൽ.ടി ലിപ്പിഡ് പ്രൊഫൈൽ, എച്ച്.ബി എ വൺ സി എന്നി പരിശോധനകൾക്കും 50% ഇളവ് ലഭിക്കും. ഹൃദയാരോഗ്യരംഗത്തെ നൂതന ചികിത്സാരീതികളായ കാർഡിയാക് എം.ആർ.ഐ, സി.ടി കൊറോണറി ആൻജിയോഗ്രാം തുടങ്ങിയവ ആവശ്യമായി വരുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും. നാളെ മുതൽ ഒക്ടോബർ 15 വരെയാണ് ക്യാമ്പ് .കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക. ഫോൺ : 9188922874.