തിരുവല്ല: മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഒക്ടോബർ മൂന്നിന് വൈകിട്ട് 6.15നും ഏഴിനും മദ്ധ്യേ മേൽശാന്തി ടി.ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. ദേവീഭാഗവത നവാഹയജ്ഞത്തിനും ഭദ്രദീപം തെളിക്കും. സുരേഷ് എടത്വയാണ് യജ്ഞാചാര്യൻ. വൈകിട്ട് ഏഴിന് നർത്തകി പറമ്പൂരില്ലത്ത് ജ്യോതി സാവിത്രി കലാപരിപാടി ഉദ്ഘാടനം ചെയ്യും. മതിൽഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട് അദ്ധ്യക്ഷത വഹിക്കും. 7.15ന് ഭജൻസ്, 8.15ന് തിരുവാതിര. വെള്ളിയാഴ്ച 7ന് സംഗീത സദസ്. ശനിയാഴ്ച 7ന് നൃത്തസന്ധ്യ. ഞായറാഴ്ച വൈകിട്ട് 7ന് ശലഭോത്സവം നൃത്തനൃത്യങ്ങൾ. തിങ്കളാഴ്ച വൈകിട്ട് 6.45ന് തിരുവാതിര. ചൊവ്വാഴ്ച വൈകീട്ട് 6.45ന് സർവൈശ്വര്യപൂജ, 7.15ന് നാദസുധാരസം. ബുധനാഴ്ച വൈകീട്ട് 6.45നൃത്തസന്ധ്യ, 7.30ന് തിരുവാതിര, 8ന് ഭജൻസ്. വ്യാഴാഴ്ച വൈകീട്ട് 6.45ന് പൂജവയ്പ്പ്, 7ന് സരസ്വതി ഉപാസന. വെള്ളിയാഴ്ച വൈകീട്ട് 6.30ന് നാമസങ്കീർത്തനം, 7ന് അനുമോദനസഭ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മഹാനവമി ദിനത്തിൽ ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 5.15ന് കൊടിയിറക്ക്, 5.30ന് അവഭൃഥസ്‌നാന ഘോഷയാത്ര, 6.30ന് പുഷ്പാഭിഷേകം, 7ന് കലാസന്ധ്യ. ഞായറാഴ്ച വിജയദശമി രാവിലെ 8.35ന് വിദ്യാരംഭം, 11.30ന് ചണ്ഡികാഹോമം, 12.45ന് കുമാരിപൂജ, വൈകീട്ട് 7ന് തിരുവാതിര എന്നിവയാണ് പ്രധാന പരിപാടികൾ. എല്ലാദിവസവും രാവിലെ 8.30നും, ഉച്ചയ്ക്ക് 2നും ദേവീഭാഗവതപാരായണവും, രാത്രി 8ന് അത്താഴകഞ്ഞിയും ഉണ്ടായിരിക്കും.