
പത്തനംതിട്ട : ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലൂടെ സംസ്ഥാന സർക്കാർ കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ നടന്ന മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ശുചിത്വപാലനം സംബന്ധിച്ച് വിലയിരുത്തുന്നതിനും ക്രമീകരണങ്ങൾക്കുമായി പ്രതിമാസ യോഗങ്ങൾ ചേരുമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു. സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ, ജില്ലാ പൊലിസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ, എ.ഡി.എം ബി.ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.