
തിരുവല്ല : ലോകഹൃദയദിനത്തിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് വാക്കത്തോൺ നടത്തി. ആശുപത്രി അങ്കണത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനൂപ് നടേശൻ ഫ്ലാഗ് ഓഫ് ചെയ്തു. കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.കെ.എസ്.മോഹനൻ, മുൻമേധാവി എമിരേറ്റ്സ് പ്രൊഫ.ഡോ.രാജൻ ജോസഫ് മാഞ്ഞൂരാൻ, പ്രൊഫ.ഡോ.വി.എൽ.ജയപ്രകാശ്, കൺസൾട്ടന്റ് ഡോ.പ്രമോദ് പി.സി, അസി.പ്രൊഫ. ഡോ.ഹരികൃഷ്ണൻ.കെ, കാർഡിയാക് തൊറാസിക് സർജൻ ഡോ.കൺസൾട്ടന്റ് എൻ.അരുൺ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ.മാത്യു തുണ്ടിയിൽ, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ എന്നിവർ പങ്കെടുത്തു.