ddc

പത്തനംതിട്ട : ജില്ലയിൽ തുടരുന്ന വികസന പ്രവർത്തനങ്ങൾ സമയക്ലിപ്തതയോടെ നടപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ, പ്രമോദ് നാരായൻ എം.എൽ.എ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി, കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പ്രതിനിധി, ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ്.മായ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.