aid
ജീവൻ രക്ഷാസമിതിയുടെ ധനസമാഹരണം നഗരസഭാധ്യക്ഷ അനു ജോർജിന് സീമെൻസ് ഫുട്ബോൾ ക്ലബ് വൈസ് പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി സഹായധനം കൈമാറി ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല : ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ ബിനോയ് പോളിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയോട് അനുബന്ധിച്ച് ധനസമാഹരണം തുടങ്ങി. നഗരസഭാദ്ധ്യക്ഷ അനു ജോർജിന് സീമെൻസ് ഫുട്ബാൾ ക്ലബ് വൈസ് പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി 25,000 രൂപയുടെ സഹായധനം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ജിജി വട്ടശേരി അദ്ധ്യക്ഷത വഹിച്ചു. സമിതി ജനറൽ കൺവീനർ പാസ്റ്റർ റോയി തോമസ്, സീമെൻസ് ജനറൽസെക്രട്ടറി ബേബൻ ഏബ്രഹാം, പ്രത്യാശ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി, ടീം അംഗങ്ങളായ ടോണി പുളിക്കൻ, ചന്ദ്രബോസ് നീലകണ്ഠൻ പോറ്റി, എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ ശാഖാ പ്രസിഡന്റ് സന്തോഷ് ഐക്കരപറമ്പിൽ, വാർഡ് എ.ഡി.എസ് ചെയർപേഴ്‌സൺ ഗീത സാബു, ജെയിംസ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.