prathishedham

തിരുവല്ല : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം പി.ജി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങര രാധാകൃഷ്ണൻ, പ്രകാശ് പി.കെ, വത്സമ്മ ടീച്ചർ, എം.എം. മാത്യു, എസ്.നാരായണ സ്വാമി, അനിൽ, ജിജി, ജിത്തു മോഹൻകുമാർ, പി.രവി, ഗോപകുമാർ.കെ, ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു.