മല്ലപ്പള്ളി: മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. മാമ്മൂട് നല്ലേടത്തുകുന്നിൽ വട്ടപ്പറമ്പിൽ വീട്ടിൽ തങ്കപ്പൻ ചെട്ടിയാരുടെയും സരസമ്മയുടെയും മകൻ വി​ഷ്ണു വി. റ്റി. (23)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ആനിക്കാട് റോഡിലെ പാറക്കടവിലെ കള്ള്ഷാപ്പിന് സമീപത്തെ കടവിൽ നീന്തുന്നതിനിടെയാണ് അപകടം.