അടൂർ: കൊലപാതക കേസിൽ ജയിൽ നിന്ന് പരോളിലിറങ്ങിയയാളെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അടൂർ ഏഴംകുളം പുതുമല പാറയിൽ മേലേതിൽ മനോജ്(39) നെയാണ് ശനിയാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു പരോൾ കഴിഞ്ഞ് തിരികെ പോകേണ്ടിയിരുന്നത്. 2016-ൽ നടന്ന കൊലപാതക കേസിൽ തിരുവനന്തപുരം സെട്രൽ ജയിലിയിൽ കഴിയുകയായിരുന്നു ഇയാൾ. ഓണത്തിനോടനുബന്ധിച്ചാണ് പരോളിൽ ഇറങ്ങിയത്.ഭാര്യ: സുമി.മകൾ: പൂജ.