chengannur

ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി . ആറാട്ട് നാളെ രാവിലെ ആറിന് പമ്പാ നദിയിലെ മിത്രപ്പുഴ കടവിൽ നടക്കും.
മലയാളവർഷത്തിലെ ആദ്യ തൃപ്പൂത്തായതിനാൽ ഏറെ വിശേഷപ്പെട്ടതാണ്. പ്രായശ്ചിത്തമായി കേണൽ
മൺറോ സായിപ്പ് നടയ്ക്കുവച്ച സ്വർണക്കാപ്പ്, സായിപ്പിന്റെ പേര് അടയാളപ്പെടുത്തിയ പനം തണ്ടൻ വളകൾ,ഓഢ്യാണം എന്നിവ ദേവിക്ക് വർഷത്തിൽ ഒരിക്കൽ ചാർത്തുന്നത് ഈ ദിവസമാണ്. കൂടാതെ മഹാദേവന്റെ സ്വർണനിലയങ്കിയും എഴുന്നള്ളിക്കും.
പടിഞ്ഞാറേ നടയിൽ ഭക്തർക്ക് പറയിടാനുള്ള സൗകര്യവും ഉണ്ടാവും. തിങ്കളാഴ്ച്ച മുതൽ 12 ദിവസം വിശേഷാൽ വഴിപാടായ ഹരീന്ദ്ര പുഷ്പാഞ്ജലി നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.ആർ മീര അറിയിച്ചു.