
തിരുവല്ല: ഇരുവള്ളിപ്പറ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും അവാർഡ് ദാനവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം, മാനേജർ ഫാ. വർഗീസ് ചാമക്കാലയിൽ ,പ്രിൻസിപ്പാൾ ജയ മാത്യൂസ്, ഹെഡ്മാസ്റ്റർ ഷാജി മാത്യു, പിടിഎ പ്രസിഡന്റ് സജി ഏബ്രഹാം, മുൻസിപ്പൽ കൗൺസിലർ ലെജു എം.സക്കറിയ ,ഫാ.ഫിലിപ്പ് തായില്യം തുടങ്ങിയവർ പ്രസംഗിക്കും.