brothers

അടൂർ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം നെഹ്‌റു യുവ കേന്ദ്രയുമായി സഹകരിച്ച് സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കൈതയ്ക്കൽ കൈമവിള ജംഗ്ഷൻ ശുചീകരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ ഗാന്ധിജയന്തി ദിനത്തിൽ ഹരിതകർമ്മ സേനയ്ക്ക് കൈമാറും. ബ്രദേഴ്‌സ് ഫുട്‌ബാൾ അക്കാദമി ഡയറക്ടർ ബിജു.വി ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയകുമാർ.പി, ട്രഷറർ വിമൽ കുമാർ.എസ്, വൈസ് പ്രസിഡന്റ് ഷാനു ആർ.അമ്പാരി, ബൈജു.എസ്, സച്ചിൻ എസ്.നായർ, അഭിരാം.ജി.കെ, പ്രതീഷ്.കെ.സി, ആദർശ്.എസ്, അഭിജിത്ത്.എ, രവി.കെ എന്നിവർ നേതൃത്വം നൽകി.