അടൂർ : പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനം ആചരിച്ചു. വായനശാല പ്രസിഡന്റ് മോഹൻ ദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രൊഫ.രാജു തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.കെ.സ്റ്റാൻലി, പി.എസ്.ഗിരിഷ് കുമാർ, എം.ജോസ്, ഓമന ശശിധരൻ, വി.മാധവൻ, എ.രാമചന്ദ്രൻ, ഉമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.