brc-

റാന്നി : കുട്ടികളുടെ ജീവിത നൈപുണികളെ പരിപോഷിപ്പിക്കാനുള്ള ലൈഫ് 24 ത്രിദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ.സലാം ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് ഡയറക്ടർ സൈജു സക്കറിയ നന്ദി പറഞ്ഞു.സ്പെഷ്യലിസ്റ്റ് അദ്ധ്യാപികയായ മിനിമോൾ കെ മാത്യു, സൈജു സക്കറിയ, ശില്പ നായർ, ലാൽ എൽ.ടി,ശുഭാ രാജേശ്വരൻ,അശ്വതി മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.