chittayam
അടൂർ വടക്കടത്തു കാവിൽ നടന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് കമ്മിറ്റി യോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: വിദ്യാർത്ഥികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം നൽകുന്നതിന് അടൂർ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. സ്‌കിൽ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രക്ഷാധികാരിയായും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള ചെയർമാനായും ഡെവലപ്പ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു.