30-muttar
മുട്ടാർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷം 'ആദരവ് 2024' ഉദ്ഘാടനം അടൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി സന്തോഷ് കുമാർ നിർവഹിക്കുന്നു. പന്തളം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷ്, നഗരസഭാ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ, അസോസിയേഷൻ പ്രസിഡന്റ് ഇ എസ് നുജുമുദീൻ, സെക്രട്ടറി വൈ റഹിം റാവുത്തർ, സലിം റാവുത്തർ തുടങ്ങിയവർ സമീപം.

പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷം 'ആദരവ് 2024 ന്റെ'ഉദ്ഘാടനം അടൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി.സന്തോഷ് കുമാർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഇ.എസ് നുജുമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം സി.ഐ ടി.ഡി പ്രജീഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ അസോസിയേഷനിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരായ വ്യക്തികളെയും ഈ വർഷം പത്താം ക്ലാസ് മുതൽ ഉയർന്ന പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മെമെന്റോ നൽകി ആദരിച്ചു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന കലാകായിക മത്സര വിജയികൾക്കും ട്രോഫികൾ നൽകി. ഷിയാസ്.എസ്, ബീന എസ്.ഹനീഫ് , അനിൽ.എം, ഡോ.അബ്ദുറഹ്മാൻ, ഡോ.ഫാരിഷ് ഷംസുദ്ദീൻ,വൈ റഹിം റാവുത്തർ,​ ഡോ.സാബുജി വർഗീസ്, സലീം റാവുത്തർ, അബ്ദുൽസലാം, മുഹമ്മദ് ഷാ, സുനി സാമുവൽകുട്ടി , ഇ.എസ് മുജീബുദ്ധീൻ , തോമസ് കുഞ്ഞുകുട്ടി, കെ.ജി ജനാർദ്ദനൻ, മധു കുമാർ ബി.നായർ, കെ.ലത്തീഫ്, ഷെരീഫ്, എം.ഡി ജോസ്, അശോക് കുമാർ, ജോസ് പി.കെ, നജീർ, ഹസീന റഹ്മത്ത്, നിസാ.ജെ , പി.എച്ച്.എ കബീർ, ജെസി സാമുവൽ കുട്ടി, സജ്‌ന സക്കീർ , ലിസി രാജു, പി.എ ഷുക്കൂർ, ഷീന ഷാലു, ലില്ലിക്കുട്ടി, സുനിത രവി ,ജയബോയ് ജോർജ് , ജീജഭായ് തുടങ്ങിയവർ സംസാരി​ച്ചു.