 
കോഴഞ്ചേരി : ഗുരുദേവ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് അക്ഷീണം പ്രവർത്തിച്ചവരെ എക്കാലവും ഓർമ്മിക്കണമെന്ന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. എസ്.എൻ.ഡി.പിയോഗം 783-ാം ശാഖയുടെ 81-ാമത് വാർഷിക സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി വി.ശിവൻകുട്ടി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കോഴഞ്ചേരി യൂണിയൻ കൗൺസിലർ അഡ്വ.സോണി പി. ഭാസ്‌കർ റിട്ടേണിംഗ് ഓഫീസറായിരുന്നു. സന്തോഷ് കുമാർ കുറിയന്നൂർ (പ്രസിഡന്റ്), വിജയൻ കളമ്പാട്ട് (വൈസ് പ്രസിഡന്റ്), വി.ശിവൻകുട്ടി (സെക്രട്ടറി), വിനോദ് കുറിയന്നൂർ (യൂണിയൻ കമ്മിറ്റി മെമ്പർ), ഗിരിജ മധു, ഓമന. ഉഷാ വിജയൻ, അനിൽ ചക്കാല, സി.ജെ. ജിനേഷ്, സുനിൽ കൽക്കുന്നിൽ, ഭീപാ മധു (മാനേജിംഗ് കമ്മിറ്റി), ടി.ആർ. ഗോപാലകൃഷ്ണൻ, കവിതാ സുരേഷ്, ഷീജ മോഹൻ (ശാഖാ പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലർ രാജൻ കുഴിക്കാല, യൂണിയൻ വനിതാസംഘം എക്‌സി.കമ്മിറ്റി അംഗം ബിൻസി അജേഷ് എന്നിവർ സംസാരിച്ചു യൂണിയൻ കമ്മിറ്റി അംഗം ഷിജു കുറിയന്നൂർ സ്വാഗതവും വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.