ചെങ്ങന്നൂർ: മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരണസമിതി സംസ്ഥാനതലത്തിൽ നടത്തിവരുന്ന പരിപാടികളുടെ ഭാഗമായി ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരണ പരിപാടിക്ക് തുടക്കം കുറിച്ചു. പെണ്ണുക്കര കനാൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ആശാൻ കൃതികളുടെ ആലാപനവും ആസ്വാദന പ്രഭാഷണവും ഡോ.എ.മോഹനാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു.