
പത്തനംതിട്ട : ഭിന്നശേഷിക്കാർക്കായി സ്വയം സഹായ സംഘങ്ങൾ ജില്ലയിൽ ആരംഭിക്കാൻ ഡി.എ.ഡബ്ല്യു.എഫ് ജില്ലാ കൺവൻഷൻ തീരുമാനിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിലാകും സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക. കൺവെൻഷൻ സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ പ്രസിഡന്റ് റെനി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആര്യ ബൈജു മുഖ്യപ്രഭാഷണം നടത്തി. സി.എസ്.തോമസ്, ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ്, സംസ്ഥാന കമ്മിറ്റിയംഗം അഭിലാഷ്, സന്തോഷ് അങ്ങാടിക്കൽ, സിനി മാത്തൂർ, ദിവാകരൻ, ബാബു, ജോമോൻ, വർഗീസ്, ഉമേഷ്, അനിൽ വെട്ടിപ്രം, മനോജ്, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.