കോന്നി : നിയന്ത്രണംവിട്ട സ്കൂട്ടർ ചുറ്റുമതി​ലി​ൽ ഇടി​ച്ച് യുവാക്കൾ കിണറ്റിൽ വീണു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഉപറോഡായ കിഴവള്ളൂർ പള്ളിപ്പടി ആറ്റുകടവ് റോഡിലാണ് സംഭവം. വലഞ്ചുഴി സ്വദേശി സിറാജ്, മനോജ്‌ എന്നിവരാണ് അപകടത്തി​ൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. റോഡിനു സമീപത്തെ കിഴവള്ളൂർ മുതുകാട്ടിൽ അച്ചുതന്റെ വീട്ടിലെ കിണറ്റിലാണ് യുവാക്കൾ വീണത്. റോഡിന്റെ വശത്തെ താഴ്ചയിലായിരുന്നു കിണർ. പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും അഗ്നിശമനസേനാംഗങ്ങൾ എത്തി​ രക്ഷാപ്രവർത്തനം നടത്തി​. പരിക്കേറ്റ ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.