ചെങ്ങന്നൂർ : അകപൊരുൾ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കെ. രാജഗോപാലിന്റെ പതികാലം എന്ന കവിതാ സമാഹാരത്തെസംബന്ധിച്ച്നടന്ന സാഹിത്യ സദസ് കവി കാരയ്ക്കാട് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എയിൽ നടന്ന യോഗത്തിൽ പ്രൊഫ.എ.ടി.ളാത്തറ അദ്ധ്യക്ഷത വഹിച്ചു. സാഹിതൃകാരി വരദാ നാരായണൻ പതികാലം, മറവി കുത്തുന്ന മില്ല് , കയ്പനാരകം, കുരവച്ചേച്ചി എന്നീ പതികാല കവിതകൾ ആലപിച്ചു. കവിയൂർ ശിവപ്രസാദ് , ഇ.വി. റെജി,ശശി ഉണ്ണികൃഷ്ണൻ കളീയ്ക്കൽ, വി.എൻ മോഹൻ കുമാർ , കെ.എൻ. മോഹൻകുമാർ,വിമൽ കുമാർ, ജോസ് ഫിലിപ്പ്,ജയ്സൺ വർഗീസ് എന്നിവർ പങ്കെടുത്തു.