
റാന്നി : വിജ്ഞാന പത്തനംതിട്ടയുടെ ഏകദിന ശിൽപ്പശാല അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൈഗ്രേഷൻ കോൺക്ലേവ് വൈസ് ചെയർമാൻ രാജു എബ്രഹാം അദ്ധ്യക്ഷനായി. ജനറൽ കൺവീനർ എ.പദ്മകുമാർ, വൈസ് ചെയർമാൻ പി.ആർ.പ്രസാദ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.ഗോപി, ബിന്ദു ചന്ദ്രമോഹനൻ, കെ.കെ.വത്സല, ഇന്ദിര ദേവി,പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു റെജി, കെ.ആർ.പ്രകാശ്, സി.എസ്.അജിത്കുമാർ, ഷിജു എം.സാംസൺ, എ.ടി.സതീഷ്, ജോർജ്ജ് വർഗ്ഗീസ്, ഏബ്രഹാം വലിയകാലായിൽ മാത്യു, ഡോ.എ.ശ്രീകാന്ത്, പി.എസ്.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.