പരുമല: സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുടെ ലോക ഹൃദയ ദിനാചരണവും പുതുതായി പ്രവർത്തനം ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള അത്യാധുനിക ലേസർ ആൻജിയോപ്ലാസ്റ്റി സംവിധാനത്തിന്റെ ഉദ്ഘാടനവും രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ഹൃദയ ചികിത്സക്കായി വരുന്ന എല്ലാവരുടെയും ഹൃദയം സുരക്ഷിതമാണെന്നും ഹൃദയ ചികിത്സയ്ക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരമുള്ള എല്ലാ സൗകര്യങ്ങളും പരുമല ആശുപത്രി ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. 1975ൽ 50 കിടക്കകളിൽ ആരംഭിച്ച് പടിപടിയായി വളർന്ന് ഇന്ന് എല്ലാ വിധ ആധുനിക സൗകര്യങ്ങളോട് കൂടി കേരളത്തിലെ മികച്ച ആശുപത്രികളിൽ ഒന്നാണ് പരുമല ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കോട്ടയം
ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് തിരുമേനി, ആശുപത്രി സി.ഇ.ഒ ഫാ.എം.സി പൗലോസ്, ഫിനാൻസ് കോർഡിനേറ്റർ ഫാ.തോമസ് ജോൺസൻ കോർ-എപ്പിസ്കോപ്പ , റെവ.ഫാ. റോയ് പി തോമസ്, ചാപ്ല്യൻ ഫാ.ജിജു വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ.ഷെറിൻ വർഗീസ്, പരുമല കാർഡിയോളജി വിഭാഗം മേധാവി ഡോ മഹേഷ് നളിൻ കുമാർ, സീനിയർ കൺസൾട്ടന്റ് ഡോ.ജോർജ് കോശി, രജിസ്ട്രാർ ഡോ. ജേക്കബ് ബ്രൈറ്റ് , മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ പരുമല ആശുപത്രിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള രോഗികൾക്കായി പ്രഖ്യാപിച്ച 1.5 ലക്ഷം രൂപയുടെ CABG പാക്കേജ്, പരുമല ആശുപത്രിയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന കാർഡിയോളജി സബ് സ്പെഷ്യലിറ്റി ക്ലിനിക്കുകളായ - ക്യാൻസർ ട്രീറ്റ്മെന്റ് മൂലം ഉണ്ടാകാവുന്ന ഹൃദയ ഹൃദയരോഗങ്ങൾക്കായി പ്രത്യക കാർഡിയോ ഓങ്കോളജി ക്ലിനിക് , സ്ത്രീകൾക്കായി വനിതാ കാർഡിയോളജിസ്റ്റ് സേവനം ലഭിക്കുന്ന പ്രത്യേക വുമൺ കാർഡിയോളജി ക്ലിനിക്, ഹൃദുരോഗികൾക്കായി പ്രത്യേക ഹാർട്ട് ഫെയിലിയർ ക്ലിനിക്, വലിയ മുറിവുകൾ ഇല്ലാതെ കാർഡിയാക് സർജറികൾ ചെയ്യുന്ന മിനിമല്ലി ഇൻവേസീവ് കാർഡിയാക് സർജറി ക്ലിനിക് എന്നിവയുടെ പ്രകാശനം നടത്തി.