devi-kushmanda

താഴൂർ : ഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി പൂജയും മൂന്ന് മുതൽ 13 വരെ നടക്കും. അശോക്.ബി കടവൂർ യജ്ഞാചാര്യനായിരിക്കും. എല്ലാ ദിവസവും വിശാഷാൽ പൂജകളും അന്നദാനവും ഉണ്ടായിരിക്കും. പത്തിന് രാത്രി എട്ടിന് കൈകൊട്ടിക്കളി. 11 ന് രാത്രി ഏഴിന് ഭരതനാട്യം അരങ്ങേറ്റവും നൃത്തവും. 12 ന് രാത്രി ഏഴ് മുതൽ പടയണിയും പാട്ടും ചുവടും. 13 ന് രാവിലെ 7.15ന് വിദ്യാരംഭം.