കൊച്ചി: അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഇടപ്പള്ളി പാടിവട്ടത്ത് സിനിമാതാരവും ബ്രാൻഡ് അംബാസഡറുമായ ആസിഫ് അലി നിർവഹിച്ചു. ചെയർമാൻ ഷാഹുദീൻ എം, മയ്മൂനത്ത് ബീവി, എം.ഡി ഡോ. ഷജീം ഷാഹുദീൻ, ഡയറക്ടർ ജസീന ഷാനവാസ്, മുൻ തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ പ്രസംഗിച്ചു. ലക്കി കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്ക് 10 പവൻ സ്വർണനാണയവും ആസിഫ് അലിയോടൊപ്പം ഷോറൂം ഉദ്ഘാടനത്തിൽ പങ്കുചേരാനുള്ള അവസരവും ലഭിച്ചു. 12000 സ്ക്വയർഫീറ്റ് വിസ്തൃതിയിലാണ് പുതിയ ഷോറൂം. 30 വർഷത്തെ സേവനപാരമ്പര്യമുണ്ട് അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്.