പത്തനംതിട്ട: പത്തനംതിട്ട മർച്ചന്റ്‌സ് സഹകരണ ബാങ്ക് 13-ാം വർഷവും മികച്ച ലാഭത്തിൽ. സഹകാരികൾക്കും സർക്കാരിന്റെ ഷെയറിനും ആറ് ശതമാനം ലാഭവിഹിതം നൽകാൻ ബാങ്ക് വാർഷിക പൊതുയോഗം തീരുമാനിച്ചു. 2025-26 സാമ്പത്തിക വർഷം 6,660 250 രൂപ വരവും 5056250 രൂപ ചെലവും 689250 രൂപ ലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് യോഗം അംഗീകരിച്ചു. കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ അംഗങ്ങൾക്ക് വസ്തു ജാമ്യത്തിൽ 10 ലക്ഷം രൂപ വരെ വായ്പ നൽകുവാനും സ്വർണ പണയത്തിൽ 10 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കാനും യോഗം അംഗീകാരം നൽകി. ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ, ഭരണസമിതി അംഗങ്ങളായ പി.കെ സലീംകുമാർ, പി.കെ. ജേക്കബ്, ചെറിയാൻ കെ ജോൺ, വർഗീസ് മാത്യു. ജോയ് കുമ്മണ്ണൂർ, സെക്രട്ടറി ഗീതാകുമാരി എന്നിവർ സംസാരിച്ചു.