പന്തളം : ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കുടുംബം സഞ്ചരിച്ചിരുന്ന കാറിനു നേരെയുണ്ടായ ആക്രമണത്തിൽ അടൂർ ഏനാദിമംഗലം ഇളമണ്ണൂർ പാറക്കൽ വീട്ടിൽ സുബൈദ ബീവി ( 79) ക്ക് പരിക്കേറ്റു.ഞായറാഴ്ച രാത്രിയിൽ വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ പന്തള്ളത്ത് ഗണേശോത്സവ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇൗ സമയം പന്തളത്തെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലച്ചിരിക്കുകയായിരുന്നു. ഏഴാംകുളത്തുള്ള സുബൈദ ബീവി രാത്രി ഏഴരയോടെ മറ്റുള്ളവർക്കൊപ്പം മകളായ മുടിയൂർക്കോണം ചേരിക്കൽ മീനത്തേതിൽ ചരിഞ്ഞതിൽ റാബിയത്തിന്റെ വീട്ടിലേക്ക് ഇൗ സമയം കാറിൽ വരികയായിരുന്നു. ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനുള്ള വാഹനം വരുന്നതായി പറഞ്ഞ് ഗണേശോത്സവ സംഘാടകർ പലയിടത്തും വാഹനങ്ങൾ തടഞ്ഞിരുന്നു.ഇതിനിടെയാണ് നാലംഗ സംഘം കാർ ആക്രമിച്ചത്. സുബൈദാ ബീവിയെ ക്രൂരമായി മർദ്ദിച്ചതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന റാബിയത്തിന്റെ മകനായ റിയാസ് (32) ,ഭാര്യ അൽഷിഫ (24) ,മകൾ അസ്വ (2) , എന്നിവരെ അസഭ്യം പറഞ്ഞു. നാലഗം സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സുബൈദ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസെടുത്തു.