അടൂർ : പോക്സോ കേസിൽ 26 വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഏനാത്ത് കടിക കൈതപ്പറമ്പ് പൂവത്തിനാൽ തെക്കേക്കര ലക്ഷ്മി ഭവനിൽ നിബിൻ രാജ് (കൊച്ചു - 33) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം ആറു മാസവും 20 ദിവസവും അധിക കഠിനതടവ് അനുഭവിക്കണം. 2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഏനാത്ത് എസ്.ഐയായിരുന്ന എസ്.ജയകുമാറാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിതാ ജോൺ ഹാജരായി.