
പന്തളം : തോട്ടക്കോണം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജി.എസ്.ടി പ്രാക്ടീഷണർ എന്നീ രണ്ടു കോഴ്‌സുകളിലെ പരിശീലനം സൗജന്യമാണ്. നൈപുണ്യ വികസന കേന്ദ്രം കമ്മിറ്റി രൂപീകരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ വൈസ് ചെയർപേഴ്‌സൺ രമ്യ അദ്ധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ (രക്ഷാധികാരി), സുശീല സന്തോഷ് (ചെയർപേഴ്‌സൺ), രമ്യ (വൈസ് ചെയർപേഴ്‌സൺ), സുനിൽകുമാർ.ജി (കൺവീനർ), വിജയകുമാർ, പ്രമോദ് കുമാർ, ഷിജു, പ്രകാശ്കുമാർ (അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.