തിരുവല്ല : ഭക്തിയുടെ നൈരന്തര്യം സംസ്കൃതിയോട് ചേർത്തുവച്ചവരാണ് കണ്ണശ കവികളെന്ന് ഗാനരചയിതാവ് ഐ.എസ് കുണ്ടൂർ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി കടപ്ര നിരണം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കണ്ണശ കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ മധു പരുമല അദ്ധ്യക്ഷത വഹിച്ചു. കണ്ണശ കാവ്യോത്സവ സമിതി ഏർപ്പെടുത്തിയ കണ്ണശ കാവ്യ പുരസ്ക്കാരം ഡോ. പി.സി.ഗിരിജയ്ക്ക് ഐ. എസ്സ്. കുണ്ടൂർ സമ്മാനിച്ചു. കണ്ണശ്ശ സ്മൃതി മണ്ഡപത്തിൽ തപസ്യ ജില്ലാ ഉപാദ്ധ്യക്ഷൻ നിരണം രാജൻ സ്മൃതി ദീപം തെളിച്ചു. കെ.ആർ പ്രതാപചന്ദ്രവർമ്മ, വിനു കണ്ണഞ്ചിറ, തപസ്യ ഭാരവാഹികളായ ശിവകുമാർ അമൃതകല, ഉണ്ണികൃഷ്ണൻ വസുദേവം, അഹമ്മദ് കബീർ, ബിന്ദു സജീവ്, കളരിയ്ക്കൽ ശ്രീകുമാർ, രാജലക്ഷ്മി, മുരളീധരൻപിള്ള, ശ്രീജേഷ് സോമൻ, രാജേഷ് കുമാർ പന്തളം, വേണുരാജ്, ഡോ. ബി.ജി. ഗോകുലൻ, ഹരികുമാർ നമ്പൂതിരി, മനോജ് ആറൻമുള, വിഷ്ണു പി.എം. എന്നിവർ സംസാരിച്ചു.