ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ പ്രഥമ സെക്രട്ടറി, യോഗം കൗൺസിലർ, യോഗം ഡയറക്ടർ ബോർഡ് അംഗം, എസ്.എൻ.ട്രസ്റ്റ് അംഗം, മുതിർന്ന അഭിഭാഷകൻ, ജില്ല നോട്ടറി, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അഡ്വ.എൻ.ആനന്ദന്റെ അനുസ്മരണയോഗം നടത്തി. എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഭദ്ര ദിപോജ്വലനം നടത്തി. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, ചെയർമാൻ ഹരിലാൽ, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, വൈസ് പ്രസിഡന്റ് വിജയൻകാക്കനാട് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. ചെങ്ങന്നൂർ ടൗൺ ശാഖ പ്രസിഡന്റ് ദേവദാസ് എസ്. സ്വാഗതവും ചെറിയനാട് ശാഖ പ്രസിഡന്റ് രാജേഷ് സദാനന്ദൻ നന്ദിയും പറഞ്ഞു.വിവിധ യൂണിയൻ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.