തിരുവല്ല : ആറുവർഷമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയിൽ വീട്ടിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജിനെ (26) പൊലീസ് വീണ്ടും ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിൽ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ) പ്രകാരം മൂന്നാം തവണയാണ് ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവാകുന്നത്. 2018 മുതൽ തിരുവല്ല, പുളിക്കീഴ്, കീഴ്വായ്പൂര്, കോട്ടയം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.