കൊട്ടാരക്കര: കൊല്ലം ചെങ്കോട്ട പാതയിൽ സർവീസ് നടത്തിയിരുന്ന താംബരം കൊച്ചുവേളി എക്സ്‌പ്രസ് ട്രെയിൻ പുനരാരംഭിക്കണമെന്ന് കൊല്ലം ചൊങ്കോട്ട റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ഓണക്കാല തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് മധുര, ചെങ്കോട്ട, കൊല്ലം വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത് ഓണക്കാലത്ത് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലെത്തുന്ന മലയാളികൾക്ക് വളരെ ആശ്വാസമാകും.

വൈദ്യുതീകരണം പൂർത്തിയായിട്ടുള്ള കൊല്ലം, ചെങ്കോട്ട പാതയിൽ നിലവിലെ യാത്രാക്ളേശം പരിഹരിക്കുന്നിന് കൊല്ലം ചൊങ്കോട്ട, കൊല്ലം, തിരുനൽവേലി മെമു സർവീസുകൾ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എൻ. ചന്ദ്രമോഹൻ

അദ്ധ്യക്ഷനായി. എൻ.ബി. രാജഗോപാൽ,ദീപുരവി, അജേഷ് പുന്നല, ലീലാകൃഷ്ണൻ, സുമേഷ് കുമാർ, രമേശ് അവണൂർ എന്നിവർ സംസാരിച്ചു.