ccc
കോക്കാട് ഗവ. എൽ .പി സ്കൂൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്ത്രി കെ.എൻ. ബാലഗോപാലിനു കൈമാറുന്നു

കൊട്ടാരക്കര: കോക്കാട് ഗവ.എൽ.പി സ്കൂളിലെ പിഞ്ചു കുഞ്ഞുങ്ങൾ മിഠായി വാങ്ങിയും ബലൂൺ വാങ്ങിയും ചെലവഴിച്ചിരുന്ന കുഞ്ഞുകുഞ്ഞു തുകകൾ കൂട്ടിച്ചേർത്ത് സ്വരൂപിച്ച വലിയ തുക വയനാടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനുവേണ്ടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കഴിഞ്ഞ ദിവസം സ്കൂൾ അങ്കണത്തിൽ. നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നേരിട്ടെത്തിയാണ് വിദ്യാർത്ഥികളിൽ നിന്ന് തുക കൈപ്പറ്റിയത്. സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീദേവി, അദ്ധ്യാപിക വിനിത, പി.ടി.എ പ്രസിഡന്റ് ആർ.ശ്രീനാഥ്, എം.പി.ടി.എ പ്രസിഡന്റ് ഇ.മായ അദ്ധ്യാപകർ , രക്ഷകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.