എഴുകോൺ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) എഴുകോൺ യൂണിറ്റ് കൺവെൻഷൻ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. ജില്ലാ ജോ.സെക്രട്ടറി എം.ഭാസി, ജില്ലാ കമ്മിറ്റിയംഗം എം.കെ.തോമസ്, ജെ.ചെന്താമരാക്ഷൻ, സെയ്നുലാബ്ദീൻ, ജി. സുന്ദരേശൻ, ശ്യാംകുമാർ, മോഹൻലാൽ, എസ്.കരുണാകരൻ, എൻ.കനകമ്മ, എൻ.വിലാസിനി,ടി.വി. സുധർമ്മ,പി.ജി.സത്യരാജ്, എസ്.അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.
അംഗത്വ വിതരണം, മുതിർന്ന പെൻഷൻകാരെ ആദരിക്കൽ, വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം എന്നിവ കൺവെൻഷന്റെ ഭാഗമായി നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡുവിന്റെ ചെക്കുകൾ എം.ഭാസി ഏറ്റുവാങ്ങി.
സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന ജി.രഘുനാഥൻ, ബ്ളോക്ക് സെക്രട്ടറിയായിരുന്ന ടി.കെ. രഘുവരൻ എന്നിവരെ അനുസ്മരിച്ച് ബ്ളോക്ക് സെക്രട്ടറി എ.സുധീന്ദ്രൻ പ്രഭാഷണം നടത്തി.