അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെയും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ ഇടമുളയ്ക്കൽ പനച്ചവിള കശുഅണ്ടി ഫാക്ടറിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും പ്രമേഹ രോഗനിർണയവും നടന്നു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം.നിർമ്മലൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഷിബു, ട്രഷറർ എസ്.തമ്പി, റിട്ട.ഡി.എഫ്.ഒ വി.എം.ഗുരുദാസ്, രാധാമണി ഗുരുദാസ്, രാജേന്ദ്രൻപിള്ള, കെ.എസ്. ജയറാം, എസ്. അബ്ദുൽ വഹാബ് തുടങ്ങിയവർ സംസാരിച്ചു.