കൊ​ല്ലം: ഓ​ണത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കൂ​ടു​തൽ സ്‌​പെ​ഷ്യൽ ട്രെ​യിൻ സർ​വീ​സു​കൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് റെ​യിൽ​വേ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ സം​സ്ഥാ​ന പ്ര​സി​ഡന്റ് പ​ര​വൂർ സ​ജീ​ബ്, ജി​ല്ലാ പ്ര​സി​ഡന്റ് ടി.പി. ദീ​പു ലാൽ എ​ന്നി​വർ ആ​വ​ശ്യ​പ്പെ​ട്ടു. നാ​മ​മാ​ത്ര​മാ​യ സ്‌​പെ​ഷ്യൽ ട്രെ​യി​നു​കളാണ് ഇ​പ്പോൾ റെ​യിൽ​വേ പ്രാ​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മി​ക്ക ട്രെ​യി​നു​കളിലും റി​സർ​വേ​ഷൻ പൂർണമാ​യും ബു​ക്ക് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വെ​യി​റ്റിം​ഗ് ലി​സ്റ്റിൽ പോ​ലും ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ളതെന്നും അ​സോ​സി​യേ​ഷൻ ആരോപിച്ചു.