
കൊല്ലം: നാടക നടനും ചിത്രകാരനുമായ ആശ്രാമം കിഴക്കിടത്ത് വീട്ടിൽ കെ.കെ. സുമിത്രാനന്ദൻ (79) നിര്യാതനായി. 1973 മുതൽ കൊല്ലം യൂണിവേഴ്സൽ തിയേറ്റേഴ്സിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് വന്നു. തുടർന്ന് അസീസി, തൃപ്പൂണിത്തുറ കലാശാല, വയലാർ നാടകവേദി, ട്യൂണ, ഐശ്വര്യ, 2016 ൽ തിരുവനന്തപുരം സൂര്യഗാഥ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു. ഏതാനും സീരിയലുകളിലും സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഭാര്യമാർ: വിജയമ്മ, സുധ (സ്റ്റേജ് ആർട്ടിസ്റ്റ്). മക്കൾ: നിതീഷ്, രതീഷ്, രേഖ, രമ്യ, രശ്മി.