കരുനാഗപ്പള്ളി : നഗരസഭ വിദ്യാഭ്യാസ കലാ-സാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ അങ്കണത്തിൽ സംഘടിപ്പിച്ച കുമാരനാശാൻ സ്മൃതി സംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കുമാരനാശാൻ കൃതികളുടെ ആലാപനം, ലേഖന മത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണവും മന്ത്രി നിർവഹിച്ചു.. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ.പി .മീന, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, കൗൺസിലർമാരായ എൽ. ശ്രീലത, പുഷ്പാംഗദൻ, സതീഷ് തേവനത്ത് തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ കൗൺസിലർ മഹേഷ് ജയരാജ് സ്വാഗതം പറഞ്ഞു.