എഴുകോൺ : കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമൺകാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കിയ നവീകരണ പ്രവൃത്തികൾ ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ. ബാലഗോപാൽ നാടിന് സമർപ്പിക്കും. ആശുപത്രിയിൽ നടക്കുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് അദ്ധ്യക്ഷനാകും.
24.8 ലക്ഷം രൂപ ചെലവിൽ നവീകരണം
ആശുപത്രി മുറ്റമാകെ ഇന്റർലോക്ക് പാകൽ
5.5 ലക്ഷം രൂപയുടെ മഴവെള്ള സംഭരണികളും ഓടകളും
3 ലക്ഷത്തിന് കോൺഫറൻസ് ഹാൾ നവീകരണം
6.8 ലക്ഷത്തിന്റെ സ്ത്രീ സൗഹൃദ ശുചിമുറികൾ
2 ലക്ഷം രൂപയുടെ നാപ്കിൻ വെന്റിംഗ് മെഷിൻ
7 ലക്ഷം രൂപയുടെ ടോയ്ലറ്റ് കോംപ്ലക്സ്, പുതിയ ഓ.പി കൗണ്ടർ, ശീതീകരിച്ച ഫാർമസി, ഐ.യു.സി.ഡി.എൽ മുറി, കെട്ടിടങ്ങളെ ബന്ധിപ്പിച്ചുള്ള പന്തൽ, നേഴ്സിങ് സ്റ്റേഷൻ നവീകരണം, മാലിന്യം തരംതിരിക്കൽ മുറി, വനിതാ ഐ.പി നവീകരണം, വിശ്രമ കേന്ദ്രം, മുലയൂട്ടൽ മുറി, ഫാർമസി റാക്കുകൾ
മന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റിൽ അനുവദിച്ച 2കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും.