കൊല്ലം: ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ നേതാവ് പി.സി. എയ്ഞ്ചലിന്റെ സ്മരണാർത്ഥം റെയിൽവേ ജീവനക്കാർക്കായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ആശ്രാമം ക്രിക്‌സോൺ ഗ്രാസ് ടർഫിൽ നടന്ന മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കൊല്ലം സതേൺ റെയിൽവേ എംപ്ലോയീസ് സൊസൈറ്റി, ഡി.ആർ.ഇ.യു കൊല്ലം ബ്രാഞ്ച് ട്രാക്ക് ബോയ്‌സ് എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഡി.ആർ.ഇ.യു ഡിവിഷണൽ സെക്രട്ടറി കെ.എം. അനിൽകുമാർ, എം.ടി. സജി, ട്രഷറർ ഗിരീഷ് വിജയൻ, സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.