കുണ്ടറ: ആറുമുറിക്കട സെന്റ്മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പിനോട് അനുബന്ധിച്ചുള്ള ചാരിറ്റി വിതരണം നടന്നു. പത്തനംതിട്ട എസ്.പി അജിത്ത് ഉദ്ഘാടനം നിർവഹിച്ചു, ഇടവക വികാരി ഫാ. ബേസിൽ ജേക്കബ് തെക്കിനാലിൽ അദ്ധ്യക്ഷനായി. തൃശൂർ ഭദ്രാസനാധിപൻ കുറിയാക്കോസ് മോർ ക്ലിമീസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. സെന്റ്മേരീസ് ട്രസ്റ്റ് ചെയർമാൻ അഡ്വ. രഞ്ജി മത്തായി സംസാരിച്ചു. സൺഡേ സ്കൂൾ എച്ച് എം.കെ. ഗീവർഗീസ് കുട്ടി സ്വാഗതവും മർത്തമറിയം വനിതാ സമാജം സെക്രട്ടറി ലീലാമ്മ തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് സ്നേഹവിരുന്നും സന്ധ്യാനമസ്കാരവും നടന്നു.
പെരുന്നാൾ ആഘോഷത്തിൽ ഇന്ന്
രണ്ടാം ദിവസമായ ഇന്ന് രാവിലെ 7.15ന് പ്രഭാതം നമസ്കാരം, 8.15 ന് തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാനയും തുടർന്ന് സന്ധ്യാനമസ്കാരവും ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും.