കൊല്ലം: ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മിഷണറുടെ ഓഫീസ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തിന് കരുത്തേറുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ എക്സൈസ് ഡിവിഷനുകൾ ഉൾപ്പെട്ടതാണ് ദക്ഷിണ മേഖല. നിലവിൽ ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്നത് തിരുവനന്തപുരത്താണ്. ഇത് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, അടൂർ എന്നീ സ്ഥലങ്ങളിൽ ഒന്ന് തിരഞ്ഞെടുത്താൽ എല്ലാ ജില്ലക്കാർക്കും സഹായകരമാണ്. കൊല്ലം എക്സൈസ് കോംപ്ലക്സിൽ ഈ ഓഫീസ് പ്രവർത്തിക്കുന്നതിന് ആവശ്യമായ കെട്ടിട സൗകര്യം നിലവിലുണ്ട്.