കടയ്ക്കൽ: തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന് സംസ്ഥാന സഹകരണ ബോർഡിന്റെ സൂപ്പർ ഗ്രേഡ് പദവി ലഭിച്ചു. തുടയന്നൂർ പോതിയാരുവിള ജംഗ്‌ഷനിൽ പ്രവർത്തനമാരംഭിച്ച ബാങ്കിന്റെ നവീകരിച്ച സഹകരണ നീതി സൂപ്പർ മാർക്കറ്റിന്റെ ഉദ്‌ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. സൂപ്പർ ഗ്രേഡ് ബാങ്കായി ഉയർത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം കേരള എ.ൻ.ആർ.ഇ.ജി വർക്കേഴ്സ് ചെയർമാൻ എസ്.രാജേന്ദ്രൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജെ.സി.അനിൽ അദ്ധ്യക്ഷനായി. ആദ്യ വിൽപന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ബി.ആർ. അജിരാജ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഗിരിജമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ദിനേശ്കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രദീപ്കുമാർ ജെ.എസ്.റാഫി, ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗങ്ങളായ ആർ.കെ.ശശിധരൻ പിള്ള, ജി.രാമാനുജൻ പിള്ള, എസ്.സോമരാജൻ, അഡ്വ.വയല ശശി, മനോജ് കുഞ്ഞപ്പൻ, ജി.ആർ.ശ്യാംകുമാർ, ഷാജഹാൻ, സുനിൽകുമാർ, ജി.ധർമരാജൻ, ഷീല ഡി.തമ്പി, സജീന.എസ്, അംബികകുമാരി തുടങ്ങിയവരും ജി.എസ് പ്രിജിലാൽ, ഡി.സനൽകുമാർ, കെ. ഓമനക്കുട്ടൻ, പി.ജി.ഹരിലാൽ, പ്രൊ.ബി.ശിവദാസൻ പിള്ള, ബി.മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് ബി.ആർ.അജിരാജ് സ്വാഗതവും സെക്രട്ടറി എ.അനിതകുമാരി നന്ദിയും പറഞ്ഞു.