പോരുവഴി : ഭരണിക്കാവ് കാഷ്യു കോർപ്പറേഷൻ ഫാക്ടറിയിലെ വസ്തുവിൽ അതിക്രമിച്ച് പുതിയതായി കെട്ടിയ വേലി പൊളിച്ച് പാറ ഇറക്കിയത് ഫാക്ടറിയിലെ തൊഴിലാളികളും സംഘടനാ നേതാക്കളും ചേർന്ന് തടഞ്ഞു. ഒരു മണിക്കൂറോളം ഭരണിക്കാവ് - സിനിമാപറമ്പ് റോഡിൽ ഗതാഗത കുരുക്ക് ഉണ്ടായി. കഴിഞ്ഞ മാസമാണ് ഫാക്ടറിയുടെ മതിൽ പൊളിച്ച് വലിയ നാശനഷ്ടം വരുത്തിയത്. അതിന്റെ പ്രതിഷേധ സമരങ്ങൾ നടക്കുമ്പോഴാണ് ഇങ്ങനെയൊരു നീക്കം. ഇതറിഞ്ഞ തൊഴിലാളികളും സി.ഐ.ടി.യു നേതാക്കളായ ടി.ആർ ശങ്കരപ്പിള്ള, എൻ. യശ്പാൽ, ഷിബു ഗോപാൽ, അനിൽ തുമ്പോടൻ, കേരളാ മണിയൻ പിള്ള, ബാഹുലേയൻ, സുന്ദരാനന്ദൻ, ലക്ഷ്മിക്കുട്ടി,അജേഷ് ,ബേബിജോൺ, ബോർഡ് മെമ്പർ ശ്രീകുമാർ, പ്രൊഡക്ഷൻ മാനേജർ ഗോപൻ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ലോറി തടഞ്ഞു. തുടർന്ന് ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.