k
ഓച്ചിറ ഗവ.ഐ.ടി.ഐ യിൽ നടന്ന പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പട്ടികജാതി വികസന വകുപ്പിന്റെ ഓച്ചിറ ഗവ.ഐ.ടി.ഐയിൽ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. മുൻ ദക്ഷിണ മേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ പി.എസ്.സാജു. മുഖ്യപ്രഭാഷണം നടത്തി. ട്രെയിനിംഗ് ഇൻസ്ട്രക്ടർമാരായ ആ‌ർ.അനുമോൻ, ഇന്ദിര സെജി, ഹോസ്റ്റൽ കെയർ ടേക്കർ വി.എസ്.മനു, ട്രെയിനീസ് പ്രതിനിധി ഐശ്വര്യ , എ.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ട്രെയിനിംഗ് ഇൻസ്ട്രക്ടർ എ.ഷമീറ നന്ദി പറഞ്ഞു.