photo
സി.ആർ.മഹേഷ് എം.എ..എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗം റിവ്യൂ മീറ്റിംഗ്

കരുനാഗപ്പള്ളി: സി.ആർ.മഹേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗത്തെ കുറിച്ച് റിവ്യൂ മീറ്റിംഗ് നടത്തി. സി.ആർ.മഹേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നാണ് വിലയിരുത്തൽ നടത്തിയത്. വിവിധ പ്രവർത്തികളുടെ പുരോഗതിയെക്കുറിച്ചും യോഗം വിലയിരുത്തി. 2022- 23 വരെയുള്ള പ്രവർത്തികളിൽ 80 ശതമാനവും പൂർത്തീകരിച്ചതായും 2023 -24വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ ആണെന്നും യോഗം വിലയിരുത്തി. അസിസ്റ്റന്റ് ഡെവലപ്പന്റ് കമ്മിഷണർ അനു, ഓച്ചിറ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ സക്കീർ ഹുസൈൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അൽഫോൺസ്, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സന്തോഷ്, എൽ.എസ്. ജി .ഡി എൻജിനീയർമാർ, കെ.എസ്.ഇ.ബി, ഗ്രൗണ്ട് വാട്ടർ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.