കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും പൊളിറ്റിക്കൽ സെക്രട്ടറിയും എ.ഡി.ജി. പിയും അടങ്ങുന്ന മാഫിയ അധോലോക സംഘമാണ് കേരളം ഭരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, കെ.പി.സി.സി സെക്രട്ടറിമാരായ പി. ജർമ്മിയാസ്, സൂരജ് രവി, കെ. ബേബിസൺ, ഡി.സി.സി ഭാരവാഹികളായ എൻ. ഉണ്ണിക്കൃഷ്ണൻ, ആദിക്കാട് മധു, രവി മൈനാഗപ്പള്ളി, സന്തോഷ് തുപ്പാശ്ശേരി, ജെയിൻ ആൻസിൽ ഫ്രാൻസിസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, യു. വഹീദ തുടങ്ങിയവർ സംസാരിച്ചു. ജി. ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ, ആർ.എസ്. അബിൻ, എം. നാസർ, ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, മേച്ചേഴത്ത് ഗിരീഷ്, എ.എൽ. നിസാമുദ്ദീൻ, ആർ. രമണൻ, കെ.ബി. ഷഹാൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.